ബെയ്ജിംങ്: ദുരന്തസമയത്ത് ബന്ധവൈരികളാണെന്ന് നോക്കാതെയുള്ള ഇന്ത്യയുടെ ഇടപെടല്‍ ലോകശ്രദ്ധ നേടുന്നു. ചൈനയെ പോലും അത്ഭുതപ്പെടുത്തിയാണ് കൊറോണ വൈറസിനെ നേരിടാന്‍ ഇന്ത്യ ചൈനയോട് കാണിക്കുന്ന കരുതല്‍ നയം. ഇന്ത്യയുടെ ഈ മാന്യമായ ഇടപെടല്‍ തന്റെ രാജ്യത്തെ സ്പര്‍ശിക്കുന്നതെന്ന് ചൈനീസ് അംബാസഡര്‍ സണ്‍ വീഡോംഗ്. ഇന്ത്യയുടെ ഈ വലിയ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ചൈനയും ഇന്ത്യയും കൊറോണ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വീഡോംഗ് ദേശീയമാദ്ധ്യമങ്ങളോട് പറഞ്ഞു.
കൊറോണ വൈറസ് ബാധയെ നേരിടാന്‍ ഐക്യദാര്‍ഢ്യവും സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റിന് സി ജീന്‍പിങ്ങിന് കത്തയച്ചിരുന്നു. വൈറസ് ബാധയേറ്റ് അനേകം പേര്‍ മരണപ്പെട്ടതില്‍ നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയെന്നും വീഡോംഗ് പറഞ്ഞു. ഈ വലിയ വെല്ലുവിളിയെ നേരിടാന്‍ ചൈനയ്ക്ക് ഒപ്പം നിന്ന് ഇന്ത്യക്ക് കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നും നരേന്ദ്രമോദി അറിയിച്ചിട്ടുണ്ട്. ഈ ദുഷ്‌ക്കരമായ സമയത്ത് ഇന്ത്യന്‍ സുഹൃത്തുക്കളുടെ സഹായം തന്നെയും തന്റെ രാജ്യത്തെയും വല്ലാതെ സ്പര്‍ശിക്കുന്നെന്ന് വീഡോംഗ് പറഞ്ഞു.
അതേസമയം കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 2005 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം വുഹാനില്‍ മാത്രം 132 പേരാണ് മരണത്തിന് കീഴടങ്ങിയത്.7,521 പേര്‍ രോഗബാധിതരാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments