Life Style

ചെമ്പരത്തി കൊണ്ട് രസം ഉണ്ടാക്കാം … ഈ കൂട്ടൊന്നു പരീക്ഷിയ്ക്കൂ

ചെമ്പരത്തി മുടിയ്ക്ക് മാത്രമല്ല അടുക്കളയിലും താരമായിരിക്കുകയാണ്. ചെമ്പരത്തികൊണ്ട് രസം ഉണ്ടാക്കാം.കേട്ടിട്ട് ഞെട്ടേണ്ട.സംഭവം സത്യമാണ്.ചെമ്പരത്തി രസം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം

ചെമ്പരത്തി രസം തയ്യാറാക്കുന്ന വിധം:

ചെമ്പരത്തി പൂവ് എടുത്ത് ഇതളുകള്‍ അടര്‍ത്തി കഴുകി വെക്കുക. ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു ചുവന്നുള്ളി അരിഞ്ഞത് ഇട്ട് വഴറ്റുക. 2 വെളുത്തുള്ളി ചതച്ചതും പച്ചമുളകും വേപ്പില യും ചേര്‍ക്കുക. ചെമ്പരത്തി ഇതളുകള്‍ ചേര്‍ത്തു ഒന്ന് വഴറ്റി പുളി പിഴിഞ്ഞ വെള്ളം ചേര്‍ക്കുക. അത് തിളക്കുമ്പോഴേക്ക് മറ്റൊരു പാനില്‍ മഞ്ഞള്‍ പൊടി, മുളക്പൊടി,മല്ലിപൊടി,ഉലുവ പൊടി,കായം പൊടി ചേര്‍ത്തു ചൂടാക്കിയെടുത്ത് കുറച്ചു വെള്ളത്തില്‍ കലക്കി ചെമ്പരത്തി കൂട്ടിലേക്കൊഴിച്ച് തിളപ്പിച്ചു വാങ്ങുക.

shortlink

Post Your Comments


Back to top button