KeralaLatest NewsNews

മരട് ഫ്‌ളാറ്റ് സ്‌ഫോടനത്തില്‍ നിലം പതിയ്ക്കുന്നത് 37 ഡിഗ്രി ചരിഞ്ഞ്

കൊച്ചി : മരടില്‍ ഫ്‌ലാറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം സമീപ വീടുകളെ എത്രത്തോളം ബാധിക്കുമെന്നു പഠിക്കാന്‍ ചെന്നൈ ഐഐടിയില്‍ നിന്നു വിദഗ്ധ സംഘം എത്തുന്നു. 200 മീറ്റര്‍ ചുറ്റളവു വരെ വിവിധ ദൂരപരിധികള്‍ നിശ്ചയിച്ചായിരിക്കും പഠനം. സ്‌ഫോടനം നടക്കുമ്പോള്‍ പ്രകമ്പനത്തോത് കണക്കാക്കാന്‍ ആ ദിവസവും സംഘം സ്ഥലത്തുണ്ടാകും. ഭൂമിയുടെ വൈബ്രേഷന്‍ അളക്കുന്നതിനായി പ്രത്യേക കംപ്യൂട്ടര്‍ സംവിധാനം ഉപയോഗിക്കും.

Read Also : മരട് ഫ്‌ളാറ്റ് പൊളിയ്ക്കല്‍ : വീണ്ടും വിവാദത്തിലേയ്ക്ക്

സ്‌ഫോടന സമയത്തും കെട്ടിടം തകര്‍ന്ന് ഭൂമിയിലേക്ക് അമരുമ്പോഴും ഉണ്ടാകുന്ന പ്രകമ്പനം എത്രത്തോളം എന്നതിനെ അനുസരിച്ചായിരിക്കും സമീപ പ്രദേശത്തെ വീടുകളെ അത് ബാധിക്കുക. കെട്ടിടം തകരുമ്പോള്‍ രൂപപ്പെടുന്ന മര്‍ദം ഭൂമിയിലുണ്ടാക്കുന്ന ചലനം എത്ര എന്നതു കണക്കാക്കിയാണ് പ്രകമ്പനത്തോത് തിരിച്ചറിയുന്നത്. ഒരു പ്രകമ്പനം സംഭവിക്കുമ്പോള്‍ ഭൂമിയിലുണ്ടാകുന്ന ചലനത്തിന്റെ വേഗം പീക്ക് പാര്‍ട്ടിക്കിള്‍ വെലോസിറ്റി എന്നാണ് അറിയപ്പെടുന്നത്. ഇത് മില്ലിമീറ്റര്‍ പെര്‍ സെക്കന്റ് എന്നാണ് അളക്കുന്നത്. സെക്കന്‍ഡില്‍ 25 മില്ലി മീറ്റര്‍ വരെയുള്ള പ്രകമ്പനം സമീപത്തെ വീടുകളെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

20,000 ടണ്ണിലേറെ ഭാരം വരുന്ന ഫ്‌ലാറ്റ് കെട്ടിടം ഒറ്റയടിക്കായിരിക്കില്ല ഭൂമിയിലേക്കു പതിക്കുക. അതിനെ പല നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ വിഭജിച്ച് ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറു ടണ്‍ വരെ മാത്രം ഭാരം ഭൂമിയിലേക്കു പതിക്കത്തക്ക വിധത്തിലാണ് തകര്‍ച്ച ക്രമീകരിക്കുക. ഇത് പ്രകമ്പനത്തോത് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഫ്‌ലാറ്റുകളും പൊളിക്കുന്നതിന് ഒരേ സാങ്കേതിക സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നത്. 37 ഡിഗ്രി ചരിഞ്ഞായിരിക്കും കെട്ടിടം പതിക്കുക. അല്‍ഫ സെരിന്‍ രണ്ട് ടവറുകളുടെയും ഇടയിലുള്ള സ്ഥലത്തേക്കും, എച്ച്ടുഒ കുണ്ടന്നൂര്‍ തേവര പാലം ഇരിക്കുന്ന ഭാഗത്തേക്കും ചരിച്ചു വീഴ്ത്താനാണ് തീരുമാനം.

അവസാന നിലയും വീണുകഴിയുമ്പോള്‍ 18 മീറ്റര്‍ മാത്രം പൊക്കമുള്ള ഒരു കൂനയായിരിക്കും ബാക്കിയുണ്ടാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button