ചെന്നൈ: ചരക്ക് കപ്പലിലെ ചൈനീസ് ജീവനക്കാര്‍ക്ക് കൊറോണവൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് ചെന്നൈ തീരത്ത് പിടിച്ചിട്ടു. 19 ചൈനീസ് ജീവനക്കാരുള്ള എംവി മാഗ്‌നറ്റ് എന്ന കപ്പലാണ് പിടിച്ചിട്ടത്. കപ്പല്‍ നിരവധി ചൈനീസ് തുറമുഖങ്ങളില്‍ എത്തിയിരുന്നുവെന്ന സംശയമാണ് കൊറോണയിലേക്ക് എത്തിച്ചിരിക്കുന്നത്.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി കപ്പലില്‍ പരിശോധന നടത്തി, ജീവനക്കാരില്‍ പനി ബാധിച്ചവരുടെ രക്തസാമ്ബിളുകള്‍ വിശദ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം അറിഞ്ഞതിന് ശേഷമേ കൊറോണയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കു. ഫെബ്രുവരി 18നു പുറപ്പെടേണ്ടിയിരുന്ന കപ്പല്‍, ജീവനക്കാരുടെ ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം പുറപ്പെട്ടാല്‍ മതിയെന്ന് നിര്‍ദേശം കിട്ടിയതിനെ തുടര്‍ന്നാണ് പിടിച്ചിട്ടിരിക്കുന്നത്.
പേടിക്കേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പില്‍ പറയുന്നത്. പനിയുള്ളവരെ പ്രത്യേക നിരീക്ഷണ മേഖലയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി
Post Your Comments