കാബൂള്‍: ഒടുവില്‍ തടഞ്ഞു വച്ച ഫലം പുറത്ത് വന്നു. അഷ്‌റഫ് ഗനി വീണ്ടും അഫ്ഗാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അട്ടിമറി ആരോപണത്തെ തുടര്‍ന്ന് 5 മാസത്തോളം തടഞ്ഞുവച്ച ഫലമാണിപ്പോള്‍ പുറത്ത് വന്നത്.
അമ്പത് ശതമാനത്തോളം വോട്ട് നേടിയാണ് ഗനി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ ഗനിക്കെതിരെ മത്സരിച്ച അബ്ദുള്ള അബ്ദുള്ള 39.52 ശതമാനം വോട്ടാണ് നേടിയത്. എന്നാല്‍ ഇയാള്‍ ജയം അവകാശപ്പെട്ട് രംഗത്ത് വരികയും ചെയതു. മാത്രവുമല്ല അഫ്ഗാനില്‍ സമാന്തര സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പറഞ്ഞു. ഫലപ്രഖ്യാപന ശേഷം കാബൂളില്‍ വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്ല പറഞ്ഞതിങ്ങനെയാണ്. ശരിയായ വോട്ടുകളും ബയോമെട്രിക് വോട്ടുകളും അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ ടീം വിജയിയാണ്, ഞങ്ങള്‍ ഞങ്ങളുടെ വിജയം പ്രഖ്യാപിക്കുന്നു. തട്ടിപ്പുകാര്‍ ചരിത്രത്തിന്റെ നാണക്കേടാണ്, ഞങ്ങള്‍ സമാന്തര സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28 നായിരുന്നു തിരെഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ഒക്ടോബര്‍ 19 നായിരുന്നു ഫലപ്രഖ്യാപനം നടക്കേണ്ടിയിരുന്നത്. എന്നാല്‍ അട്ടിമറി ആരോപണത്തെ തുടര്‍ന്ന് 5 മാസത്തോളം ഫലം തടഞ്ഞുവയ്ക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നേരത്തയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2014 ലെ തെരഞ്ഞെടുപ്പില്‍ ഗനിയും അബ്ദുള്ളയും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.
Post Your Comments