പേഴ്‌സ് പിടിച്ചുപറിക്കാനെത്തിയ കള്ളനെ അടിച്ചൊതുക്കുന്ന എഴുപത്തിയേഴുകാരനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. എടിഎമ്മില്‍നിന്ന് പണമെടുത്ത് പുറത്തിറങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇംഗ്ലണ്ടിലെ കാര്‍ഡിഫില്‍ നിന്നാണ് വീഡിയോ. സൗത്ത് വെയില്‍സിലെ പൊലീസാണ് ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
കാറില്‍നിന്ന് പുറത്തിറങ്ങി എടിഎമ്മിലേക്ക് പണമെടുക്കാനായി എഴുപത്തിയേഴുകാരന്‍ പോകുന്നതും പണമെടുത്ത് തിരിച്ച് വരുന്നതിനിടെ അതുവഴി വന്ന കള്ളന്‍ അദ്ദേഹത്തില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. കള്ളന്‍ പണം തട്ടിയെടുക്കുന്നതിനായി വൃദ്ധന്റെ കഴുത്തില്‍ കേറിപ്പിടിച്ചായിരുന്നു ആദ്യം ആക്രമണം നടത്തിയത്. എന്നാല്‍ വൃദ്ധനും വിട്ടില്ല കള്ളന്റെ കഴുത്തിലും കയറിപിടിച്ചു. ബോക്‌സിങ് മുറകളാണ് അദ്ദേഹം കള്ളനുനേരെ പയറ്റിയത്.
https://www.facebook.com/swpcardiff/videos/590189528496421/
തന്നെ ആക്രമിക്കാനെത്തിയ കള്ളനെ മനോധൈര്യം കൈവിടാതെ വന്‍ ചങ്കൂറ്റതോടെയാണ് വൃദ്ധന്‍ നേരിടുന്നത്. വൃദ്ധന്റെ ഇടിയില്‍ ഭയന്ന മോഷ്ടാവ് പതിയെ പുറകോട് ഓടിപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ജാക്കറ്റും മുഖം മൂടിയും ധരിച്ചായിരുന്നു കള്ളന്‍ എത്തിയത്. പണവും ബാങ്ക് കാര്‍ഡും ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തെ കള്ളന്‍ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments