എല്ലാ കുടിശ്ശികകളും ഒറ്റരാത്രികൊണ്ട് സർക്കാരിന് നൽകേണ്ടിവന്നാൽ കമ്പനി പൂട്ടേണ്ടിവരുമെന്ന് ഐഡിയ വോഡഫോൺ അഭിഭാഷകൻ മുകുൾ രോഹത്ഗി. വോഡഫോൺ ഐഡിയ സർക്കാരിന് നൽകാനുള്ളത് 7000 കോടി രൂപയുടെ കുടിശ്ശികയാണ്. എന്നാൽ പലിശ, പിഴ, പിഴയ്ക്കുള്ള പലിശ എന്നിവ 23,000 മുതൽ 25,000 കോടി വരെയാണ് വർധിപ്പിച്ചത്.
2150 കോടി രൂപ ഇതിനകം തന്നെ കമ്പനി നൽകിയിട്ടുണ്ട്. ടെലികോം സ്ഥാപനങ്ങൾ തങ്ങളുടെ എല്ലാ കുടിശ്ശികകളും ഉടൻ തന്നെ സർക്കാരിന് നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് നഷ്ടം നേരിടുന്ന കമ്പനികൾക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്
ഒരു കമ്പനി പൂട്ടേണ്ടിവന്നാൽ 10,000 പേർക്ക് തൊഴിലില്ലാതാകും. 30 കോടി വരിക്കാർ പ്രതിസന്ധിയിലാകും – കമ്പനിയുടെ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗി പറഞ്ഞു. ഇത് ടെലികോം മേഖലയെ മുഴുവൻ ബാധിക്കുമെന്നും മത്സരം തുടച്ചുമാറ്റുകയും രണ്ട് സ്ഥാപനങ്ങൾ മാത്രം അവശേഷിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റരാത്രികൊണ്ട് ഈ കുടിശ്ശിക അടയ്ക്കാൻ ഒരു വഴിയുമില്ലെന്ന് കമ്പനികൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോട് പറയുന്നു. സർക്കാരും സഹായിക്കണം, അല്ലാത്തപക്ഷം ഈ മേഖലയിൽ നിന്ന് പിൻവാങ്ങുമെന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്.
Post Your Comments