
ദുബായ്: മലയാളി എന്‍ജിനീയര്‍ ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു. മലപ്പുറം തിരൂര്‍ വളവന്നൂര്‍ സ്വദേശിയായ സബീല്‍ റഹ്മാന്‍ (25)ആണ് മരിച്ചത്.
സിലിക്കോണ്‍ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. തിങ്കളാഴ്ചയാണ് അപകടം നടന്നത്.
ദുബായ് ഹെഡ് ക്വാട്ടേഴ്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങല്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. സബീല്‍ റഹ്മാന്‍ ദുബായില്‍ ഒന്നര വര്‍ഷമായി പ്ലാനിങ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: സുബൈദ. ഫാസില ഷെറിന്‍, ജംഷീന, ഗയാസ് എന്നിവര്‍ സഹോദരങ്ങളാണ്.
Post Your Comments