
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്നും ചൂട് കൂടും. രണ്ടുമുതല്‍ മൂന്നുഡിഗ്രി സെല്‍ഷ്യസ് വരെ ചൂടു കൂടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രംമുന്നറിയിപ്പ് നല്കി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം,തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം.
തിങ്കളാഴ്ചയും സംസ്ഥാനത്ത് മിക്ക ജില്ലകളിലും ചൂട് സാധാരണനിലയെക്കാള് കൂടുതലായിരുന്നു. തിങ്കളാഴ്ച കണ്ണൂര്‍, പുനലൂര്‍, കോഴിക്കോട്, വെള്ളാനിക്കര എന്നിവിടങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപ്പെടുത്തി. കണ്ണൂരില്‍ 2.6 ഡിഗ്രി സെല്‍ഷ്യസും കോഴിക്കോട് 3.4 ഡിഗ്രി സെല്‍ഷ്യസും ശരാശരി താപനിലയില്‍ കൂടുതലായിരുന്നു.
സംസ്ഥാനത്ത് ചൂടുകൂടുന്ന സാഹചര്യം കണക്കിലെടുത്ത് പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments