Latest NewsIndia

സൈന്യം വധിച്ച ജെയ്ഷെ മുഹമ്മദ് ഭീകരന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത പന്ത്രണ്ട് പേര്‍ അറസ്റ്റില്‍

ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ സജാദ് നവാബിന്റെ സംസ്‌കാര ചടങ്ങളുകള്‍ നടന്നത്. ഇതില്‍ നൂറോളം ആളുകളാണ് പങ്കെടുത്തത്.

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ സജാദ് നവാബ് ദറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ അറസ്റ്റില്‍. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത പന്ത്രണ്ടോളം ആളുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ സജാദ് നവാബിന്റെ സംസ്‌കാര ചടങ്ങളുകള്‍ നടന്നത്. ഇതില്‍ നൂറോളം ആളുകളാണ് പങ്കെടുത്തത്.

ഇതിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ചായാണ് സൈന്യവും, പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിനൊടുവില്‍ ഭീകരനെ വധിച്ചത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ചൈനയെ കൈവിട്ട് ജപ്പാന്‍… പ്രമുഖ കമ്പനികളെ മടക്കിവിളിക്കുന്നു: ഒപ്പം യുഎസ്സും

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഭീകരനുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിച്ച്‌ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് ഗുരുതര കുറ്റകൃത്യമാണെന്ന് പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button