ബീജിംഗ് : ചൈനയിലെ ഭരണകൂടം മുസ്ലീം വിഭാഗങ്ങളെ അടിച്ചമര്‍ത്തുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നു. ജനങ്ങളുടെ ദിവസേനയുള്ള ജീവിതത്തില്‍ ഇടപെടുന്ന തരത്തിലാണ് ചൈനീസ് ഭരണകൂടത്തിന്റെ നീക്കം. സിന്‍ജിയാംഗിലെ മുസ്ലീം വിഭാഗങ്ങളുടെ ജീവിതത്തെ കുറിച്ച് ഒരു രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൂവായിരത്തോളം പേരുടെ വ്യക്തിഗത വിശദീകരണങ്ങള്‍ ഈ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
തീവ്രവാദവും, മത യാഥാസ്ഥിതികതയും തടയാനാണ് തങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് ചൈന വാദിക്കുന്നത്. എപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു, എന്ത് വേഷം ധരിക്കുന്നു, ആരെയെല്ലാം ബന്ധപ്പെടുന്നു, കുടുംബാംഗങ്ങള്‍ എങ്ങിനെ പെരുമാറുന്നു തുടങ്ങിയ വിവരങ്ങളാണ് ദിവസേന പരിശോധിക്കുന്നത്. ഉയര്‍ന്ന രഹസ്യവിവരങ്ങള്‍ ഉള്‍പ്പെട്ട രേഖകള്‍ ചോര്‍ന്നതോടെയാണ് ക്രൂരത പുറത്തുവന്നത്.
മുസ്ലീങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാംപുകള്‍ വെറും സ്‌കൂളുകള്‍ മാത്രമാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ മുഖാവരണം അണിഞ്ഞതിന്റെ പേരിലും, താടി വളര്‍ത്തിയതിനും, ഇന്റര്‍നെറ്റ് നോക്കിയതിനും ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെട്ട് എത്തിയവരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
ഇന്റര്‍നെറ്റില്‍ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ വിദേശ വെബ്സൈറ്റില്‍ എത്തിച്ചേര്‍ന്നതാണ് ഒരു 28കാരന്‍ ചെയ്ത പാതകം. സൗത്ത് സിന്‍ജിയാംഗിലെ ഹോട്ടാന്‍ നഗരത്തില്‍ 90% ജനസംഖ്യയും ഉയിഗുര്‍ മുസ്ലീങ്ങളാണ്. ഇവിടേക്ക് ഹാന്‍ കുടിയേറ്റക്കാര്‍ എത്തുന്നത് സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്.
Post Your Comments