
ബെംഗളൂരു: ‘ഇന്ത്യന്‍ ബോള്‍ട്ട്’ എന്ന് വിശേഷണം ലഭിച്ച ശ്രീനിവാസ് ഗൗഡയുടെ റെക്കോര്‍ഡ് മറികടന്ന് മറ്റൊരു കമ്പള ഓട്ടക്കാരന്‍. കര്‍ണാടകയിലെ ഉഡുപ്പിക്ക് സമീപമുള്ള ബജഗോലി സ്വദേശിയായ നിശാന്ത് ഷെട്ടിയാണ് ശ്രീനിവാസ് ഗൗഡയുടെ റെക്കോര്‍ഡ് പിന്നിലാക്കിയത്. നൂറുമീറ്റര്‍ ദൂരം 9.51 സെക്കന്‍റിനുള്ളിലാണ് നിശാന്ത് ഓടിയെത്തിയത്. അതേസമയം 9.55 സെക്കന്‍റിലാണ് ഇതേ ദൂരം ശ്രീനിവാസ് ഗൗഡ പൂർത്തിയാക്കിയത്.
അതേസമയം ഇന്ത്യന്‍ ബോള്‍ട്ടെന്ന് പേരില്‍ സമൂഹ മാധ്യമങ്ങളില്‍ താരമായ ശ്രീനിവാസ് ഗൗഡയ്ക്ക് മുഖ്യമന്ത്രി മൂന്ന് ലക്ഷം രൂപ നല്‍കി അഭിനന്ദിച്ചിരുന്നു. കൂടാതെ സായ് ട്രയല്‍സില്‍ പങ്കെടുക്കാനും ഇദ്ദേഹത്തിന് ക്ഷണം വന്നിരുന്നു. എന്നാൽ ട്രാക്കില്‍ ഓടി പരിചയമില്ലാത്തതിനാലാണ് ട്രയല്‍സില്‍ പങ്കെടുക്കേണ്ടെന്ന് ശ്രീനിവാസ് ഗൗഡ അറിയിക്കുകയായിരുന്നു. കമ്പള മത്സരത്തില്‍ എനിക്ക് മുമ്പെ ഓടിയ കാളകള്‍ക്കും അതിന്റെ ഉടമയ്ക്കുമാണ് ഞാന്‍ എല്ലാം ക്രെഡിറ്റും നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post Your Comments