Latest NewsKeralaNews

അലൻ ഇന്ന് എ​ല്‍​എ​ല്‍​ബി പ​രീ​ക്ഷ​ എഴുതും; യു​എ​പി​എ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ല​നെ എ​ത്തി​ക്കു​ന്ന​ത് ക​ന​ത്ത സു​ര​ക്ഷയിൽ എ​ന്‍​ഐ​എ

ക​ണ്ണൂ​ര്‍: കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ല​ന്‍ ഷു​ഹൈ​ബ് ഇന്ന് പരീക്ഷാ ഹാളിൽ. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ എ​ല്‍​എ​ല്‍​ബി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷയാണ് അലൻ എ​ഴു​തുന്നത്. പാ​ല​യാ​ട് ക്യാമ്പസാണ് പ​രീ​ക്ഷാ കേ​ന്ദ്രം.

കൊ​ച്ചി​യി​ല്‍​നി​ന്ന് എ​ന്‍​ഐ​എ സം​ഘ​മാ​യി​രി​ക്കും അ​ല​നെ പ​രീ​ക്ഷ​യെ​ഴു​തി​ക്കാ​ന്‍ ത​ല​ശേ​രി​യി​ല്‍ എ​ത്തി​ക്കു​ക. ക്യാ​ന്പ​സി​ല്‍ പോ​ലീ​സ് കനത്ത സു​ര​ക്ഷ​യൊ​രു​ക്കും. ഉ​ച്ച​യ്ക്കു ര​ണ്ടു​മു​ത​ല്‍ അ​ഞ്ചു​വ​രെ​യാ​ണു പ​രീ​ക്ഷ. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നി​യ​മ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ എ​ല്‍​എ​ല്‍​ബി വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന അ​ല​ന്‍ മൂ​ന്നാം സെ​മ​സ്റ്റ​റി​ല്‍ പ​ഠി​ക്കു​ന്പോ​ഴാ​ണു കേ​സി​ല്‍​പ്പെ​ട്ടു ജ​യി​ലി​ലാ​കു​ന്ന​ത്. തു​ട​ര്‍​ന്നു പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു.

ALSO READ: വെടിയുണ്ട എവിടെ? നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ല; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നി​ല​വി​ല്‍ മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ല്‍​എ​ല്‍​ബി പ​രീ​ക്ഷ എ​ഴു​താ​ന്‍ മാ​ത്ര​മാ​ണു വി​ല​ക്കു​ള്ള​തെ​ന്നും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ല​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര്‍​ജി​യി​ല്‍ എ​ന്‍​ഐ​എ, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല എ​ന്നി​വ​രോ​ടു ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button