ന്യൂ ഡൽഹി : ബ്രിട്ടനേയും ഫ്രാൻസിനെയും മറികടന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ശക്തിയായെന്ന് റിപ്പോർട്ട്. അമേരിക്കയിലെ വേൾഡ് പോപ്പുലേഷൻ റിവ്യുവിന്റെ 2019ലെ സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിൽ സാമ്പത്തിക നയത്തിലെ മാറ്റങ്ങൾ രാജ്യത്തെ കുതിപ്പിലേക്ക് നയിക്കുകയാണ്. 2019ൽ ഇന്ത്യയുടെ ജി.ഡി.പി 2.94 ലക്ഷം കോടി യു.എസ് ഡോളറായപ്പോൾ ബ്രിട്ടന്റേത് 2.83 ലക്ഷം കോടി യു.എസ് ഡോളറും ഫ്രാൻസിന്റേത് 2.71 ലക്ഷം കോടി യു.എസ് ഡോളറുമാണ്.
വാങ്ങൽ ശേഷിയിൽ (പർച്ചേസിംഗ് പവർ പാരിറ്റി) ജപ്പാനെയും ജർമനിയെയും പിന്നിലാക്കി ഇന്ത്യയുടെ ജി.ഡി.പി 10.51 ലക്ഷം കോടി യു.എസ് ഡോളർ സ്വന്തമാക്കി. ഇന്ത്യയുടെ ജി,.ഡി.പി വളർച്ചയിൽ തുടർച്ചയായ മൂന്നാം വർഷവും ഇടിവുണ്ടാകുമെന്ന് (7.5 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക്) റിപ്പോർട്ട് സൂചിപ്പിക്കുന്നുവെന്നും 1990കളിലെ പുത്തൻ സമ്പത്തിന നയങ്ങളാണ് ഇന്ത്യയെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. യു.എസ് കേന്ദ്രമായിട്ടുള്ള വേൾഡ് പോപ്പുലേഷൻ റിവ്യു രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത ഒരു സ്വതന്ത്യ്ര സ്ഥാപനമാണ്.
Post Your Comments