ഉമ്മൽഖുവൈൻ : ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നിന്നും ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. ചെങ്ങന്നൂർ പുത്തൻകാവ് ഐരക്കുഴിയിൽ അനിൽ നൈനാൻ (31) മരിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. വീട്ടിലെ ഇലക്ട്രോണിക് ഉപകരണത്തിൽ നിന്ന് തീപിടിക്കുകയായിരുന്നു.
Also read : യെമനിൽ അറബ് സഖ്യസേന നടത്തിയ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു
ഭാര്യ നീനുവിന് പൊള്ളലേൽക്കുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ അനിലിന്റെ വസ്ത്രത്തിലേക്കും തീപടരുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റ അനിലിനെ ഉമ്മുൽഖുവൈൻ ഷെയ്ഖ് ഖലീഫ് ആശുപത്രിയിലും തുടർന്ന് അബുദാബി ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പൊള്ളലേറ്റ നീനു സുഖംപ്രാപിച്ചു വരുന്നു. ഏക മകൻ ഏതൻ മറ്റൊരു മുറിയിലായിരുന്നതിനാൽ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച ജോർദ്ദാൻ സ്വദേശിക്കും പൊള്ളലേറ്റിരുന്നു.
Post Your Comments