തുകൽ ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള പ്രചാരണവുമായി ബോളിവുഡ് താരം സണ്ണി ലിയോൺ. മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയുമായി (PETA– പീപ്പിള്‍ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ്) ചേർന്നാണ് സണ്ണി ലിയോൺ പുതിയ ക്യാംപെയ്ന് തുടക്കമിട്ടത്. സണ്ണിയുടെ പുറംതൊലി അടര്‍ത്തിയെടുക്കുന്ന രീതിയിൽ ചിത്രീകരിച്ച പരസ്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
നിലവിൽ പെറ്റ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ ആണ് സണ്ണി ലിയോൺ. പെറ്റയുടെ പല ക്യാംപെയ്നിലും സണ്ണി സജീവമായി പങ്കെടുക്കുന്നുണ്ട്. തുകൽ വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ഏതാനും വർഷങ്ങളായി പെറ്റ ബോധവത്കരണം നടത്തുന്നുണ്ട്. മൃഗങ്ങളുടെ തൊലി പൊളിച്ചെടുത്താണ് തുകൽ ഉണ്ടാക്കുന്നതെന്നും ഇത് ഉപേക്ഷിക്കണമെന്നുമായിരുന്നു ആഹ്വാനം.
സണ്ണി ലിയോൺ ഈ ക്യാംപെയ്ന് നേരത്തെ തന്നെ പിന്തുണ അറിയിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് പുതിയ പരസ്യം. സണ്ണി ലിയോണിന്റെ തൊലി വലിച്ചെടുക്കുന്നതും ചോര ഒലിക്കുന്നതുമാണ് പരസ്യത്തിലുള്ളത്.
https://www.instagram.com/p/B8iUHPCBjqr/?utm_source=ig_embed
Post Your Comments