ന്യുഡല്‍ഹി: ഷഹീന്‍ബാഗ് സമരത്തില്‍ സുപ്രീം കോടതി ഇടപെടല്‍. ജനാധിപത്യത്തില്‍ സമരം ചെയ്യാന്‍ ജനങ്ങള്‍ക്ക് മൗലികാവകാശമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ റോഡുകള്‍ ഉപരോധിക്കാന്‍ കഴിയില്ല. സമരത്തെ മറയാക്കി സമ്പൂര്‍ണ റോഡ് ഉപരോധം നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.പ്രതിഷേധക്കാര്‍ സ്ത്രീകളെയും കുട്ടികളെയും കവചമായി ഉപയോഗിക്കുകയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് സുപ്രീം കോടതി മധ്യസ്ഥരെ നിയമിച്ചത്.
നാളെ സമൂഹത്തിലെ മറ്റൊരു വിഭാഗം മറ്റൊരു പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചേക്കാം. എന്നാല്‍ ഗതാഗതം തടസപ്പെടുത്തരുത്. എല്ലാവരും റോഡുകള്‍ തടയാന്‍ തുടങ്ങിയാല്‍ ആളുകള്‍ എവിടെ പോകുമെന്നും സുപ്രീം കോടതി ചോദിച്ചു. എവിടെ പ്രതിഷേധം നടത്തണമെന്നാണ് ചോദ്യം. തെരുവുകള്‍ പോലെയുള്ള സ്ഥലങ്ങളില്‍ അത് പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാംലീല മൈതാന്‍, ലാല്‍കില എന്നിവിടങ്ങളില്‍ സമരം തുടരാം. ചര്‍ച്ചയുടെ വിശദാംശം 24ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുമ്പോളാണ് ജനാധിപത്യം പുലരുന്നത്. എന്നാല്‍ അതിന് അതിരുകളും അതിര്‍ത്തികളുമുണ്ട്. അവര്‍ക്ക് പ്രതിഷേധിക്കാം. പൗരത്വ നിയമ ഭേദഗതിക്കെതിരായ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കേണ്ടതില്ല. എന്നാല്‍ ഇവിടെത്തെ പ്രശ്‌നം, റോഡുകള്‍ പ്രതിഷേധത്തിന് തെരഞ്ഞെടുക്കുന്നതാണെന്നും ജസ്റ്റീസ് സഞ്ജയ് കൗള്‍ ചൂണ്ടിക്കാട്ടി.
പ്രശസ്ത പിന്നണി ഗായിക സുസ്മിതയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, സാധന രാമചന്ദ്രന്‍ എന്നിവരെ കോടതി ചുമതലപ്പെടുത്തി. റോഡ് ഉപരോധവും വഴിതിരിച്ചുവിടലും കാരണം യാത്രക്കാര്‍ ബുദ്ധിമുട്ടാതിരിക്കാന്‍ പ്രതിഷേധം മറ്റൊരു സ്ഥലത്ത് മാറ്റാന്‍ പ്രതിഷേധക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കും. മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വജാത്ത് ഹബീബുള്ള മധ്യസ്ഥതക്ക് നേതൃത്വം നല്‍കും.
Post Your Comments