Latest NewsNewsIndia

തീരുമാനങ്ങളില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു; അതു തുടരുകതന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി

വാരാണസി: പൗരത്വനിയമത്തിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിലും ദേശീയ പൗരത്വനിയമം ഭേദഗതി ചെയ്തതിലും പുനര്‍വിചിന്തനമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ താത്പര്യമനുസരിച്ച്‌ ഈ തീരുമാനങ്ങള്‍ ആവശ്യമായിരുന്നു. വര്‍ഷങ്ങളായി രാജ്യം ഇതിനായി കാത്തിരുന്നതാണ്. സമ്മര്‍ദമുയരുന്നുണ്ടെങ്കിലും തീരുമാനങ്ങളില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. അതു തുടരുകതന്നെചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Read also: അഭിപ്രായം പറയേണ്ടവര്‍പോലും മിണ്ടാതിരിക്കുകയാണ്; സ്വാതന്ത്ര്യവും ജനാധിപത്യ വ്യവസ്ഥയും ജാഗ്രതയോടെ സംരക്ഷിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

പൈതൃകകേന്ദ്രങ്ങളും മതകേന്ദ്രങ്ങളും പരസ്പരം ബന്ധിപ്പിക്കേത് ആവശ്യമാണ്. രാജ്യത്തെ അഞ്ചുലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കുന്നതില്‍ വിനോദസഞ്ചാരമേഖലയായിരിക്കും മുഖ്യപങ്കു വഹിക്കുക. അയോധ്യയില്‍ രാമക്ഷേത്രം പണിയാനായി രൂപംനല്‍കിയ ട്രസ്റ്റ് വൈകാതെ പ്രവര്‍ത്തനം തുടങ്ങുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button