കൊച്ചി: സ്വാതന്ത്ര്യവും ജനാധിപത്യ വ്യവസ്ഥയും ജാഗ്രതയോടെ സംരക്ഷിക്കണമെന്നും അതിനെതിരായ എല്ലാ നീക്കങ്ങളെയും ചെറുക്കണമെന്നും വ്യക്തമാക്കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കേന്ദ്രനയങ്ങള്‍ക്കെതിരെ രാജ്യത്ത് വ്യാപക പ്രതിരോധമുണ്ടായി. കേരളത്തിലും വലിയ രീതിയിൽ ചെറുത്തുനിൽപ്പ് നടത്തിയത് അഭിമാനിക്കാവുന്ന കാര്യമാണ്. രാജ്യത്ത് ഒരുപാട് ഭീതി പടര്‍ന്നിട്ടുണ്ട്.
പ്രതിഷേധമില്ലാതാവുന്നത് മോശമായ അവസ്ഥയാണ്. അഭിപ്രായം പറയേണ്ടവര്‍പോലും മിണ്ടാതിരിക്കുകയാണ്. തെറ്റായ നീക്കങ്ങളെ ചെറുക്കുന്നതിനായി വിദ്യാര്‍ഥികളെ ഭരണഘടനയുടെ ആമുഖം പഠിപ്പിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments