ന്യൂഡല്‍ഹി : രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ മാറ്റാന്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ ആദ്യ പേര് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റേയും പേരുകളാണ് രേഖപ്പെടുത്തുന്നത്. ഏപ്രില്‍ ഒന്നിന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആരംഭിക്കുന്ന രജിസ്റ്ററിലാണ് രാഷ്ട്രപതിയുടെ പേര് ആദ്യം രേഖപ്പെടുത്തുന്നത് .
രജിസ്ട്രാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും ഓഫീസില്‍ സംഘടിപ്പിക്കുന്ന ബൃഹത്തായ ചടങ്ങിലാകും പൗരത്വ രജിസ്റ്ററിന്റെ തുടക്കം . മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വസതികള്‍ സന്ദര്‍ശിച്ച് പേര് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ നടപടികള്‍ വിശദീകരിച്ചിരുന്നു .
ആദ്യ ദിവസം തന്നെ മൂന്ന് രാഷ്ട്രീയ നേതാക്കളെയും രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട് . രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരും കാര്യങ്ങള്‍ ലഘൂകരിക്കുന്നതിന് ജനങ്ങള്‍ക്ക് പൊതു സന്ദേശം അയച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട് .
Post Your Comments