Latest NewsNewsIndia

വിവാദങ്ങള്‍ വേണ്ട ; ദൈവത്തിന്റെ സീറ്റ് താത്കാലികം മാത്രം : ഐആര്‍സിടിസി

ന്യൂഡല്‍ഹി: വാരാണസി – ഇന്‍ഡോര്‍ മഹാകാല്‍ എക്‌സ്പ്രസിലെ ഭഗവാന്‍ ശിവന്റെ സീറ്റ് താല്‍ക്കാലികമായിരുന്നുവെന്ന് റെയില്‍വേ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഫ്‌ലാഗ് ഓഫ് ചെയ്ത ട്രെയിന്‍ വിവാദത്തിലായതോടെയാണ് റെയില്‍വേയുടെ വിശദീകരണം. ട്രെയിനില്‍ ദൈവത്തിനു സീറ്റ് മാറ്റിവച്ചിട്ടില്ലെന്നും ക്ഷേത്രമില്ലെന്നും ഐആര്‍സിടിസി വ്യക്തമാക്കി. ഫ്‌ലാഗ് ഓഫ് ചെയ്തപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥരില്‍ ചിലര്‍ കംപാര്‍ട്ടുമെന്റിനകത്ത് താല്‍ക്കാലികമായി പ്രാര്‍ഥിച്ചതാണെന്ന് ഐആര്‍സിടിസി പറയുന്നു.

ട്രെയിനിലെ ബി 5 കോച്ചിലെ 64ാം നമ്പര്‍ സീറ്റില്‍ ശിവന്റെ ചിത്രങ്ങളും പൂമാലകളും കൊണ്ടു ചെറിയ ക്ഷേത്രമാക്കി മാറ്റിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി ദൈവത്തിന് സീറ്റ് റിസര്‍വ് ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്. സീറ്റ് സ്ഥിരമായി ദൈവത്തിനു മാറ്റിവയ്ക്കാന്‍ ആലോചനയുണ്ടെന്ന് ചില റെയില്‍വേ ഉദ്യോഗസ്ഥരും സൂചന നല്‍കിയിരുന്നു.

തീപിടിക്കുന്ന വസ്തുക്കളോ കര്‍പ്പൂരമോ ട്രെയിനില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ സുരക്ഷാപ്രശ്‌നങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. അതേസമയം ഭരണഘടനയുടെ ആമുഖചിത്രം പ്രധാനമന്ത്രിക്കായി ട്വീറ്റ് ചെയ്ത് ഹൈദരാബാദ് എംപി അസദുദീന്‍ ഒവൈസി പ്രതികരിക്കുകയും ചെയ്തു. ഇതോടെയാണു വിശദീകരണവുമായി ഐആര്‍സിടിസി രംഗത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button