Latest NewsIndiaNews

അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാംവട്ടവും അധികാരത്തിലെത്തിയ അരവിന്ദ് കെജ്രിവാളിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ. കെജ്രിവാള്‍ തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് പറയുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് ദേവ്റ തന്റെ അഭിനന്ദനം അറിയിച്ചത്.

അധികം ആര്‍ക്കും അറിയാത്തതും അഭിനന്ദനീയവുമായ വസ്തുതയാണ് അരവിന്ദ് കെജ്രിവാള്‍ നേതൃത്വം നല്‍കിയ ഡല്‍ഹി സര്‍ക്കാര്‍ തങ്ങളുടെ വരുമാനം ഇരട്ടിയാക്കി അറുപതിനായിരം കോടിയിലെത്തിച്ചുവെന്നത്. കൂടാതെ അഞ്ചുവര്‍ഷമായി ററവന്യൂ സര്‍പ്ലസ് നിലനിര്‍ത്താനും സാധിച്ചു. ഇന്ത്യയിലെ ഏറ്റവും സാമ്പത്തികജാഗ്രതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി’- ദേവ്റ ട്വിറ്ററില്‍ കുറിച്ചു.

മിലിന്ദ് ദേവ്റ ട്വീറ്റ് വൈറലായതോടെ ട്വീറ്റിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ രംഗത്തെത്തി. ‘സഹോദരാ, വേണമെങ്കില്‍ കോണ്‍ഗ്രസ് വിട്ടോളൂ. ശേഷം അര്‍ധസത്യങ്ങള്‍ പ്രചരിപ്പിച്ചു കൊള്ളൂ’ അജയ് മാക്കന്‍ ട്വീറ്റ് ചെയ്തു. കൂടാതെ കോണ്‍ഗ്രസും ആം ആദ്മി ഭരിച്ച സമയത്തെ സി.എ.ജി.ആര്‍. ശതമാനക്കണക്കുകളും അജയ് മാക്കന്‍ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button