മാനന്തവാടി: ആദിവാസി യുവതിയുടെ മരണത്തില്‍ പ്രദേശവാസിയായ യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. വയനാട് മാനന്തവാടിയിലെ ആദിവാസി യുവതി ശോഭയുടെ മരണത്തിലാണ് ബന്ധുക്കളുടെ ആരോപണം.
അയല്‍വാസിയായ യുവാവാണ് ശോഭയെ രാത്രിയില്‍ വിളിച്ചിറക്കിക്കൊണ്ടുപോയതെന്നും ഇയാള്‍ക്കും മരണത്തില്‍ പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അതിനാല്‍ ഇയാളുടെ പങ്കും അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന. യുവാവിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലാ പോലീസ് മേധാവിയുടെ ഒഫീസിന് മുന്നില്‍ സമരം ആരംഭിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
ഫോണ്‍ വന്നതിന് ശേഷമാണ് ഡിസംബര്‍ രണ്ടിന് രാത്രി ശേഭ പുറത്തേക്ക പോയത്. തുടര്‍ന്ന് പിറ്റേന്ന് രാവിലെ യുവതിയെ സമീപത്തെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോണ്‍ വീടിന് സമീപം കണ്ടെത്തിയിരുന്നു. ശോഭയെ രാത്രിയില്‍ വിളിച്ചത് അയല്‍വാസിയായ യുവാവാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അബദ്ധത്തില്‍ ഷോക്കേറ്റാണ് മരണമെന്ന പോലീസിന്റെ വാദത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ് ബന്ധുക്കള്‍.
Post Your Comments