Latest NewsKeralaIndia

തൃശ്ശൂരിലെ തീപിടിത്തം, രണ്ട് വനപാലകര്‍ പൊള്ളലേറ്റ് മരിച്ചു: ഒരാളുടെ നില ഗുരുതരം

ഫയര്‍ഫോഴ്‌സും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരുകയാണ്.

തൃശ്ശൂര്‍: കാട്ടൂതീ അണയ്ക്കുന്നതിനിടെ വനപാലകര്‍ പൊള്ളലേറ്റുമരിച്ചു. തൃശ്ശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂരിലാണ് സംഭവം. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്.വനമേഖലയില്‍ തീ അണയ്ക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ദിവാകരന്‍ എരുമപ്പെട്ടി സ്വദേശിയും ദിവാകരന്‍ കൊടമ്പ് സ്വദേശിയുമാണ്.

നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിവില്ലെങ്കില്‍ പറയൂ , ‌ഞങ്ങള്‍ അത് ചെയ്യാം ; മസൂദ് അസറിനെ കാണാനില്ലെന്ന് പരിതപിച്ച പാകിസ്താനെതിരെ ഇന്ത്യ

ഗുരുതരമായി പരിക്കേറ്റ ശങ്കരന്‍ എന്നയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ശനിയാഴ്ച മുതല്‍ ഇവിടെ കാട്ടുതീ ഉണ്ടായിരുന്നു. പ്രദേശത്ത് എത്തിപ്പെടാന്‍ വയ്യാത്ത വിധം കാട്ടുതീ ഇപ്പോഴും തുടരുകയാണ്.കാട്ടിനുള്ളിലേക്ക് പടര്‍ന്നുപിടിച്ച തീ പൂര്‍ണമായും അണയ്ക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്‌സും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button