കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ കരുണ സംഗീത നിശ നടത്തിയതുമായി ബന്ധപ്പെട്ട് ഹൈബി ഈഡന് ആഷിഖ് അബു നല്‍കിയ മറുപടിയെ പരിഹസിച്ച് സന്ദീപ് ജി വാര്യര്‍. കരുണ പരിപാടിയിലൂടെ പിരിഞ്ഞുകിട്ടിയ 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ തെളിവായി പുറത്ത് വിട്ട ചെക്കിലെ തിയതി ചൂണ്ടിക്കാണിച്ചാണ് പരിഹാസം. ചെക്കിലെ ഡേറ്റ് 14-02-2020 മാണ്. സംഭവം വിവാദമായതിന് ശേഷമാണ് തുക കൈമാറിയതെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. 6,22,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ചെക്ക് പങ്കുവച്ചുകൊണ്ട് ‘ശൂ..ശൂ.. ഡേറ്റ് ഡേറ്റ്’ എന്നാണ് മുകേഷിന്റെ ചിത്രത്തോടൊപ്പം സന്ദീപ് വാര്യർ പരിഹസിച്ചത്.
Post Your Comments