പരപ്പനങ്ങാടി: മലപ്പുറത്ത് ആര്‍എസ്‌എസ് ശാഖ പ്രവര്‍ത്തിച്ചിരുന്ന ഷെഡ് തീവെച്ച് നശിപ്പിച്ചു. കോട്ടത്തറയില്‍ ആര്‍എസ്‌എസ് ശാഖ പ്രവര്‍ത്തിച്ചിരുന്ന ഓലമേഞ്ഞ ഷെഡ് ആണ് തീവെച്ച് നശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് ഓലയും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച ഷെഡ് പൂര്‍ണമായും കത്തിയ നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞയാഴ്ച പ്രദേശത്ത് ഒരു സിപിഎം പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അഗ്‌നിക്കിരയായിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് ആര്‍എസ്‌എസ്-സിപഎം സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, മൂന്നാം ലോക മഹായുദ്ധം ‘മറ്റൊരു രൂപത്തില്‍’ നടക്കാന്‍ സാധ്യതയുണ്ടെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു .ശനിയാഴ്ച ഗുജറാത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്നത്തെ ലോകത്ത് ആരും സന്തുഷ്ടരാണെന്ന് തോന്നുന്നില്ലെന്നും എല്ലാവരും എന്തെങ്കിലും കാര്യങ്ങളില്‍ പ്രക്ഷോഭം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ അക്രമവും അസംതൃപ്തിയും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ലോകം അടുത്തുവന്നിരിക്കുന്നു, എന്നാല്‍ ഈ പ്രക്രിയയില്‍ രണ്ട് ലോകമഹായുദ്ധങ്ങള്‍ നടന്നു, മൂന്നാമത്തേതിന്റെ ഭീഷണി ഉയരുകയാണ്. മൂന്നാമത്തേത് മറ്റൊരു രൂപത്തില്‍ നടക്കുന്നുവെന്ന് പറയപ്പെടുന്നു, ‘ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത് നൂറ് വര്‍ഷം മുമ്പ് ഒരാള്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത പുരോഗതിയാണ്. ആഗോള വിപണിയെന്ന ആശയത്തെ കുറിച്ച് വീണ്ടും സംസാരിക്കേണ്ട സമയമാണ് വരുന്നത്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരുപാട് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഭാഗവത് അവകാശപ്പെട്ടു.
കുട്ടികളും അധ്യാപകരും പ്രതിഷേധിക്കുന്നു. മില്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്നു. തൊഴിലാളികളും ഉടമകളും പ്രതിഷേധിക്കുന്നു. എല്ലാവരും അസന്തുഷ്ടരും അസംതൃപ്തരുമാണെന്നും ഭാഗവത് പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ ഉപരിപഠനത്തിന് പോകുന്ന യുവജനതയേയും മോഹന്‍ ഭാഗവത് വിമര്‍ശിച്ചു. ഇന്ത്യന്‍ മണ്ണില്‍ നിന്നും അറിവ് നേടുന്നതിന് രാജ്യത്തെ യുവാക്കള്‍ക്ക് താല്‍പര്യമില്ലെന്നും വിദേശരാജ്യങ്ങളില്‍ പോകാനാണ് അവരുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments