ഫിഷറിസ് വകുപ്പ് നടപ്പിലാക്കുന്ന മറൈന്‍ ആംബുലന്‍സ് പദ്ധതിയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. തിരുവനന്തപുരം ജില്ലക്കാരായ പുരുഷന്മാർക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ജനറല്‍ നഴ്സിംഗ് കോഴ്സ് പാസായിരിക്കണം. രണ്ടു വര്‍ഷത്തെ കാഷ്വാലിറ്റി പ്രവര്‍ത്തനപരിചയമുള്ളവര്‍ക്കും ഓഖി ദുരന്തബാധിത/മത്സ്യതൊഴിലാളി കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കുമെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നി തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 19 ന് രാവിലെ 11 മണിക്ക് കമലേശ്വരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക് 0471-2450773.
Post Your Comments