
തിരുവനന്തപുരം: ആര്‍എസ്എസ്സും എസ്ഡിപിഐയും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ ധ്രുവീകരണം കേരളത്തില്‍ നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് അത് നടക്കുന്നത്. ഈ സാഹചര്യം മുതലെടുത്തു കൊണ്ട് ഇസ്ലാമിക മതമൗലികവാദികള്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ഈ ശ്രമം ആര്‍എസ്എസ്സിന്റെ ശ്രമത്തിന് എരിതീയില്‍ എണ്ണഒഴിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് നേതൃത്വം നല്‍കുന്നത് എസ്ഡിപിഐയും, ജമാ അത്തെ ഇസ്ലാമിയുമാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ചിന്തയാണ് എസ്ഡിപിഐയെ നയിക്കുന്നത് ഇസ്ലാമിക രാഷ്ട്രത്തിനായി ജമാഅത്തെ ഇസ്ലാമി നിലകൊള്ളുമ്പോള്‍ മതത്തെ ഭീകരതക്കുള്ള ആയുധമാക്കുകയാണ് എസ്ഡിപിഐ ചെയ്യുന്നത്. ജയ്ശ്രീറാം വിളിപ്പിക്കാന്‍ ആര്‍എസ്സും ബോലോ തക്ബീര്‍ വിളിക്കാന്‍ മുസ്ലിം തീവ്രവാദികളും ശ്രമിക്കുന്നു. തീവ്രവാദത്തിനെതിരെ വിശാല ഐക്യം വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ എസ്ഡിപിഐയും, ജമാ അത്തെ ഇസ്ലാമിയും ഒഴിച്ചുള്ള എല്ലാ സംഘടനകളുമായും ബന്ധമുണ്ടെന്നും കോടിയേരി പറഞ്ഞു. മുസ്ലിം ലീഗിനെ സമരത്തില്‍ സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുമ്പ് ഞങ്ങളുമായി സഹകരിക്കാതിരുന്ന ഇ.കെ സുന്നി വിഭാഗം ഇപ്പോള്‍ സഹകരിക്കുന്നുണ്ട്. മുജാഹിദ് വിഭാഗവും ഞങ്ങളുമായി സഹകരിക്കുന്നുണ്ട്. വര്‍ഗ്ഗീയ ധ്രുവീകരണത്തിന് തന്നെയാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Post Your Comments