തൃശൂര്‍: അരഞ്ഞാണം മോഷ്ടിച്ചതിന് വിലക്കി. പ്രതികാരമായി കുഞ്ഞിനെ പുഴയില്‍ എറിഞ്ഞുകൊന്നു. 2016 ല്‍ പുതുക്കാട് പാഴായിയില്‍ ആയിരുന്നു നാടിനെ നടുക്കിയെ കൊലപാതകം അരങ്ങേറിയത്. വീട്ടില്‍ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ നാലു വയസുകാരി മേബയെ കാണാതായി. തുടര്‍ന്ന് കുട്ടിയെതേടി വീട്ടുകാരും നാട്ടുകാരും നെട്ടോട്ടമോടി. ഒടുവില്‍ കുഞ്ഞിനെ ബന്ധുവായ ഷൈലജയോടൊപ്പമാണന്നെറഞ്ഞിപ്പോള്‍ വീട്ടുകാര്‍ ചോദ്യം ചെയ്തു.ബംഗാളികള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു അവര്‍ പറഞ്ഞത്.
ഇവരുടെ വാക്കു കേട്ട് നാട് മൊത്തം കുഞ്ഞിനേ തേടി ഓടി നടക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞ് ഈ സമയം തെട്ടടുത്ത പുഴയില്‍ ജീവനുവേണ്ടി പേരാടുകയായിരുന്നു. പിന്നീട് കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്ന് ലഭിക്കുകയും ഷൈലജയും സംസാരത്തിലെ പന്തികേടുമായണ് ഇവരിലേക്ക് അന്വേഷണം എത്താന്‍ കാരണം. പേലീസ് ഇവരെ കസ്റ്റഡിയിലെടുത്തതോടെ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
കുട്ടിയുടെ അരഞ്ഞാണം മോഷണം പോയതിന് ഷൈലജയെ സംശയിച്ചിരുന്നു. അക്കാര്യം ഇവരോട് ചോദിക്കുകയും കുടുംബവീട്ടില്‍ ഇനി കേറരുതെന്ന് വിലക്കുകയും ചെയ്തു. ഇത് ഇവരുടെ ഉള്ളില്‍ പ്രതികാരം ജനിപ്പിച്ചു. മനസില്‍ ആ പ്രതികാരം സൂക്ഷിച്ച ഇവര്‍ക്ക് അത് വീട്ടാനുള്ള അവസരം ഒരിക്കല്‍ വന്നു ചേര്‍ന്നു. അതാണ് ബന്ധുവിന്റെ മരണം. ഇതോടെ വീട്ടിലേക്ക് പ്രവേശനം ലഭിച്ചു.കുട്ടിയുടെ മാതാപിതാക്കളെ കണ്ടപ്പോള്‍ പക വീണ്ടും ഉണര്‍ന്നു. അങ്ങനെയാണ് പക വീട്ടാന്‍ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം പതുക്കെ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി. വീടിനു പിന്നില്‍ പുഴയാണ്. കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു. പിന്നീട് ഇവരോട് കുഞ്ഞിനെ തിരക്കിയപ്പോള്‍ ബംഗാളികള്‍ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടെന്നായിരുന്നു പറഞ്ഞത്. ഇതുകേട്ട്, വീട്ടുകാരും നാട്ടുകാരും ഓടി നടന്നു. ഈ സമയം, കുഞ്ഞ് പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു.
അനാശാസ്യത്തിന്റെ പേരില്‍ ഷൈലജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി. മാത്രവുമല്ല, അനാശാസ്യത്തിന്റെ കാര്യം നാട്ടില്‍ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു. ഈ പകയും കൊലപാതകത്തിനു പ്രേരണയായി. മേബയെ പുഴയില്‍ എറിയുന്നതിന് സാക്ഷികളില്ലായിരുന്നു. അവസാനം കുഞ്ഞിനെ കണ്ടത് ഷൈലജയോടൊപ്പമാണെന്ന മൊഴിയാണ് വഴിത്തിരിവായത്. ഷൈലജയുടെ ബന്ധുക്കളും മറ്റു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നല്‍കിയത്. ചൊവ്വാഴ്ച ശിക്ഷ വിധിക്കും
Post Your Comments