തിരുവനന്തപുരം:സൂക്ഷ്മ ജലസേചനത്തില്‍ കേരളത്തിലെ കര്‍ഷകര്‍ പിറകിലോട്ട്. ഡ്രിപ്പ്, സ്പ്രിംഗ്‌ളര്‍ തുടങ്ങിയ ഇക്കാരണത്താല്‍ കേന്ദ്രസഹായത്തോടെ കാര്‍ഷികമേഖലയില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയില്‍ ഈ വര്‍ഷവും കേരളം പിന്നിലായി. തമിഴ്നാടാണ് ഏറ്റവും മുന്നില്‍- 1,71,830 ഹെക്ടര്‍. തൊട്ടുപിന്നാലെ കര്‍ണാടകവും-1,31, 372 ഹെക്ടര്‍. കേരളം 61.75 ഹെക്ടര്‍ പ്രദേശത്തുമാത്രമാണ് പദ്ധതി നടപ്പാക്കിയത്.
തെങ്ങടക്കമുള്ള വിളകള്‍ക്ക് ഇത്തരം രീതികള്‍ ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നത് അടക്കമുള്ള പദ്ധതികളാണ് പി.എം.കെ.എസ്.വൈ. വഴി നടപ്പാക്കുന്നത്. കൃഷിഭവനുകള്‍ വഴി നടപ്പാക്കുന്ന പി.എം.കെ.എസ്.വൈ. പദ്ധതിയില്‍ സ്പ്രിംഗ്‌ളര്‍, ഡ്രിപ്പ് ജലസേചനരീതികള്‍ സ്ഥാപിക്കുന്നതിന് 45 ശതമാനംവരെ സബ്‌സിഡി നല്‍കും. സബ്സിഡിയുടെ അറുപതുശതമാനമാണ് കേന്ദ്രവിഹിതം. അടുത്തിടെ സബ്സിഡി ഉയര്‍ത്തിയെങ്കിലും സംസ്ഥാനത്ത് മുന്‍വര്‍ഷത്തെ ഫണ്ടുതന്നെ ഉപയോഗിച്ച് തീര്‍ന്നിട്ടില്ലാത്തതിനാല്‍ പഴയ സബ്സിഡിതന്നെയാണ് നല്‍കുന്നത്.
Post Your Comments