മുംബൈ: റണ്‍വേയില്‍ അപ്രതീക്ഷിതമായി ജീപ്പ് വന്നതിനെത്തുടര്‍ന്ന് തടസ്സമൊഴിവാക്കാന്‍ പറന്നുയര്‍ന്ന വിമാനത്തിന് നിലത്തുതട്ടി കേടുപറ്റി. വന്‍ദുരന്തമാണ് ഇതോടെ ഒഴിവായത്. ശനിയാഴ്ച രാവിലെ പുണെയില്‍നിന്ന് ഡല്‍ഹിക്കു തിരിച്ച എയര്‍ബസ് എ 321 വിമാനം പറന്നുയരാന്‍ ഒരുങ്ങുമ്പേഴാണ് സംഭവം.
റണ്‍വേയിലൂടെ 222 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുമ്പോഴാണ് മുന്നില്‍ ഒരു ജീപ്പ് ശ്രദ്ധയില്‍പ്പെട്ടത്. കൂട്ടിയിടി ഒഴിവാക്കാന്‍ റണ്‍വേയുടെ അറ്റത്ത് എത്തുന്നതിനു മുമ്പുതന്നെ വിമാനം മുകളിലേക്കെടുക്കാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചു. തുടര്‍ന്ന് പറന്നുയര്‍ന്നപ്പോള്‍ വിമാനം നിലത്തുരഞ്ഞ് കേടുപറ്റുകയും ചെയ്തു. എങ്കിലും 180 യാത്രക്കാരുമായി സുരക്ഷിതമായി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങാന്‍ കഴിഞ്ഞു.
സംഭവത്തെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിമാനത്തിന്റെ കോക്പിറ്റ് വോയ്സ് റെക്കോഡര്‍ അഴിച്ചെടുത്ത് പരിശോധിക്കുന്നുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോളിലെ രേഖകള്‍ സൂക്ഷിച്ചുവെക്കാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനം പറന്നുയരുന്ന സമയത്ത് ആളുകളോ മറ്റുവാഹനങ്ങളോ റണ്‍വേയിലുണ്ടാകാന്‍ പാടില്ലെന്നാണ് ചട്ടം.
Post Your Comments