പൗത്വ നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന സമരം വലിയ ശ്രദ്ധയാണ് നേടുന്നത്. കേന്ദ്ര സർക്കാരിനെ വലിയ തോതിൽ ഷഹീൻ ബാഗ് സമരം പ്രതിരോധത്തിലാക്കിയിരുന്നു. സമരം പൊളിക്കാൻ പല വഴികളും സംഘപരിവാർ സംഘടനകൾ നടത്തി വരുന്നുണ്ട്.
ഇപ്പോൾ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പിൽ സമാധാനപരമായി സമരം ചെയ്യുന്ന ഷഹീൻ ബാഗ് സംയുക്തസമരസമിതിയോട് പന്തൽ പൊളിക്കാൻ അവശ്യപെട്ട് കന്റോൺമെന്റ് CI കൊടുത്ത കത്താണ് വിവാദമാകുന്നത്.
അമിത്ഷായുടെ പോലീസ് ഡൽഹി ഷഹീൻ ബാഗിലെ സമരപ്പന്തൽ പൊളിക്കാൻ ആവശ്യപ്പെടുമ്പോൾ പിണറായി പോലീസും അതുതന്നെ ചെയ്യുന്നതിൽ അതിശയമില്ല എന്നാണ് കെ എസ് ശബരീനാഥൻ എംഎൽഎ ഫേസ്ബുക്കിൽ ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
പൗരത്വ നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംസ്ഥാനമെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് നടക്കുന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പൊലീസിന്‍റെ ഭാഗത്ത് നിന്ന് അടിച്ചമർത്തുന്ന നടപടികളാണ് ഉണ്ടാകുന്നത്. ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് കന്‍റോൺമെന്‍റ് സിഐ യുടെ കത്ത്.
സോഷ്യൽ മീഡയയിൽ വലിയ പ്രതിഷേധമാണ് സമര പന്തൽ പൊളിക്കണമെന്ന് ആവശ്യപ്പെടുന്ന പൊലീസിന്‍റെ കത്തിനെതിരെ ഉയരുന്നത്.
https://www.facebook.com/SabarinadhanKS/posts/1254311321426987?__xts__%5B0%5D=68.ARCAHVD6xWTN0b6W5CtSBaZjuLYfnjjvYPdVPby0eOSTn9Z28T4MjQaA7MQmGatKvPQf750Kjh1j25FshQFyNMfDBlF9sis_TKR59a9f1P8JxHbXdm2SoorG_cg_O-CZBrVFySsYxQT_Yc7XT3LjMWLZBCCba7n_fVY6PlPsXwwWu9j0WVeX2ONP5FlthzRlW1ktwMlM9z6ywILQ9v-XNAbeYcHv4EJrF5wTIcGWH6tKVWVpQt47T_rtqZ1T8tWePq2igk1wAvVYZgTv7pKsppvX12v8-22pp9eGPsUoSrwMq_6-F_Ck2wU-SxZyhriHTmSmK2-9EvM7cKlLWM0vLF69gQ&__tn__=-R
Post Your Comments