കോഴിക്കോട്: വ്യാജ പാസ്പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഫുട്ബോള്‍ താരം അറസ്റ്റില്‍. നൈജീരിയന്‍ ഫുട്ബോള്‍ താരം ഒ.കെ. ഇമ്മാനുവല്‍ യൂക്കോച്ചിയാണ് കോഴിക്കോട് നിന്ന് അറസ്റ്റിലായത്.
2015-ലാണ് ഇമ്മാനുവല്‍ വ്യാജ പാസ്പോര്‍ട്ടുമായി നാഗ്പുറില്‍ അറസ്റ്റിലാകുന്നത്. ജാമ്യത്തിലിറങ്ങിയ ഇമ്മാനുവല്‍ വിചാരണ സമയത്ത് കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് മഹാരാഷ്ട്രയിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കോടതി വാറണ്ട് അനുസരിച്ച് നാഗ്പുര്‍ പോലീസാണ് കോഴിക്കോടെത്തി റോയല്‍ ട്രാവല്‍സ് ടീം താരം ഒ.കെ. ഇമ്മാനുവല്‍ യൂക്കോച്ചിയെ അറസ്റ്റ് ചെയ്തത്. യഥാര്‍ഥ പാസ്പോര്‍ട്ട് ഇപ്പോള്‍ കൈവശമുണ്ടെന്ന് യൂക്കാച്ചി പറഞ്ഞു. കോഴിക്കോട് മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ യൂക്കാച്ചിയെ നാഗ്പുറിലേക്ക് കൊണ്ടുപോയി.
Post Your Comments