KeralaLatest NewsNews

കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം; ഏറ്റവുമധികം ബാധിക്കുന്നത് നെല്‍കൃഷിയെ

തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം. അമിത മഴയും അതേസമയം അമിത വരള്‍ച്ചയുമെല്ലാം സാരമായി ബാധക്കുന്നത് കര്‍ഷകരെയാണ്. ഇത്തവണ സംസ്ഥാനത്തെ നെല്‍കര്‍കര്‍ക്കായിരിക്കും ഇത് വന്‍ തിരിച്ചടിയാകുന്നത്. നെല്ലിന്റെ വവിളവില്‍ 10 ശതമാനം കുറവുണ്ടാകും. അഞ്ച് ലക്ഷം ടണ്ണാണ് കേരളത്തിലെ നെല്ലുല്‍പ്പാദനം. വിളവില്‍ 10 ശതമാനമെങ്കിലും കുറയുന്നതോടെ 120 കോടിയുടെ വരുമാന നഷ്ടമുണ്ടാകമെന്നാണ് വിലയിരുത്തല്‍.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര പ്രധാന്യം നല്‍കണമെന്ന് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. സംസ്ഥാനത്തെ കാലാവസ്ഥയില്‍ വലിയ മാറ്റമാണ് പ്രകടമാകുന്നത്. വേനലെത്തും മുമ്പേ പല ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയിലും നാല് ഡിഗ്രി വരെ ഉയര്‍ന്നു. ചൂട് കൂടുന്നത് തോട്ടവിളകളുടെ പ്രതിരോധ ശേഷിയെ ബാധിക്കും. കീടങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം കൂടും. തോട്ടവിളകളുടെ ഗുണനിലവാരത്തില്‍ ഇടിവുണ്ടാകും. എന്നാല്‍, മരച്ചീനി പോലുള്ള കിഴങ്ങുവര്‍ഗങ്ങള്‍ക്ക് കാര്യമായ തിരച്ചടിയുണ്ടാകില്ല. താപനിലയിലെ മാറ്റം പ്രതിരോധിക്കാന്‍ ശേഷിയുള്ള വിത്തുല്‍പ്പനങ്ങള്‍ വികസിപ്പിക്കണമെന്നും, ജലസംരക്ഷണം ഉറപ്പുവരുത്തമെന്നും തോട്ടവിള ഗവേഷണ കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button