Latest NewsNewsIndia

നിയന്ത്രണം വിട്ട ബസ് പാറക്കെട്ടിലിടിച്ച് തകര്‍ന്നു : നിരവധി മരണം

മംഗളൂരു : നിയന്ത്രണം വിട്ട ബസ് പാറക്കെട്ടിലിടിച്ച് തകര്‍ന്ന നിരവധി പേര്‍ മരിച്ചു. ഉഡുപ്പി- ചിക്കമഗളൂരു പാതയില്‍ കാര്‍ക്കളയ്ക്കു സമീപമാണ് അപകടം നടന്നത്. പശ്ചിമഘട്ടത്തിലെ ചുരം മേഖലയിലെ മുളൂരില്‍ ബസ് റോഡരികിലെ പാറക്കെട്ടില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് 9 പേര്‍ മരിച്ചത്. 26 പേര്‍ക്കു പരുക്കേറ്റു. ശനിയാഴ്ച വൈകിയായിരുന്നു അപകടം. മൈസൂരുവിലെ സെഞ്ചുറി വിട്ടല്‍ റെക്കോഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ രാധ രവി, പ്രീതം ഗൗഡ, ബസവരാജു, അനഘ്ന, യോഗേന്ദ്ര, ഷാരൂല്‍, രഞ്ജിത, ബസ് ഡ്രൈവര്‍ ഉമേഷ്, ക്ലീനര്‍ എന്നിവരാണു മരിച്ചത്.

സ്ഥാനപത്തിലെ ജീവനക്കാരുമായി മൈസൂരുവില്‍നിന്ന് ഉഡുപ്പിയില്ലേക്ക് ഉല്ലാസയാത്ര വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. യാത്രാമധ്യേ തകരാര്‍ ഉണ്ടായ ബസ് കളസയിലെ വര്‍ക്ക്ഷോപ്പില്‍ നിന്നു ശരിയാക്കിയാണു യാത്ര തുടര്‍ന്നത്.

ചുരത്തിലെ വളവില്‍ സ്റ്റിയറിങ് തിരിയാതെ ബസ് റോഡരികിലെ പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു. വളവില്‍ ബസിന്റെ വേഗത കുറച്ചിരുന്നില്ലെന്നും പറയുന്നു. 20 മീറ്ററോളം പാറക്കെട്ടില്‍ ഉരഞ്ഞു നീങ്ങിയ ശേഷമാണു ബസ് നിന്നത്. പാറയില്‍ ഉരഞ്ഞ വശം പൂര്‍ണമായി തകര്‍ന്നു. സാരമായി പരുക്കേറ്റ 8 പേരെ മണിപ്പാലിലും മറ്റുള്ളവരെ കാര്‍ക്കളയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button