ഡല്‍ഹി : ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം എല്‍ക്കും. രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലയിലെ പ്രതിനിധികള്‍ ആണ് മുഖ്യാതിഥികള്‍. കെജ്രിവാളിനൊപ്പം 6 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
പത്തുമണിയ്ക്കാണ് ചടങ്ങ് ആരംഭിക്കുക. ഡല്‍ഹിയിലെ ജനങ്ങള്‍ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഉണ്ടാവുക. ഒപ്പം സാധാരണക്കാരുടെ പ്രതിനിധികളായ 50 വിശിഷ്ടാതിഥികള്‍ മന്ത്രിമാര്‍ക്കൊപ്പം വേദി പങ്കിടും.
അംഗനവാടി വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ബസ് മാര്‍ഷലുകള്‍, പൊതുഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍, അധ്യാപകര്‍, സിഗ്‌നേച്ചര്‍ ബ്രിഡ്ജിന്റെ ആര്‍ക്കിടെക്ടുമാര്‍, ജോലിക്കിടെ മരണമടഞ്ഞ അഗ്‌നിശമന സേനാംഗങ്ങളുടെ കുടുംബാംഗങ്ങള്‍, ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, മെട്രോ ഡ്രൈവര്‍മാര്‍, വിദ്യാര്‍ഥികള്‍, മഹിളാ ക്ലിനിക്കുകളിലെ ഡോക്ടര്‍മാര്‍, ബൈക്ക് ആംബുലന്‍സ് റൈഡര്‍മാര്‍,എന്നിവരെയെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
Post Your Comments