KeralaLatest NewsNews

പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനില : പുതിയ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം : പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. എന്നാല്‍ അപകടനില തരണം ചെയ്തുവെന്ന് പറയാനായിട്ടില്ലെന്നും അടുത്ത 72 മണിക്കൂറുകള്‍ വാവ സുരേഷിന്‍റെ ആരോഗ്യനില സംബന്ധിച്ച് നിര്‍ണ്ണായകമാണെന്നും മെഡിക്കല്‍ കോളേജില്‍ നിന്നുള്ള റിപ്പോര്‍ട്ടിൽ പറയുന്നു.

Also read : നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര വെറും ഡിക്ടറ്റീവ് കഥ : യഥാര്‍ത്ഥ്യം ഇങ്ങനെ: കേസ് സംബന്ധിച്ച് അഡ്വ.ബി.എ ആളൂര്‍

കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ട പ്രകാരം പുറത്തെടുക്കവെ കൈയ്യില്‍ കടിയേൽക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചാണ് വാവയ്ക്ക് കടിയേറ്റത് എന്നാണ് വിവരം. കൈയ്യിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമിക ശൂശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button