തിരുവനന്തപുരം: കനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും സാധാരണ താപനിലയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂടു കൂടും. ജാഗ്രത പുലര്‍ത്തണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്കി. വരണ്ട കിഴക്കാന്‍ കാറ്റും കടല്‍ക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതും അന്തരീക്ഷ ആര്‍ദ്രതയുമാണ് കനത്ത ചൂടിന് കാരണം.
ഏതാനും ദിവസം കൂടി ചൂടു തുടരുമെന്നാണു പ്രവചനം. ചൂട് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലായതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രതവേണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസവും സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കനത്ത ചൂട് അനുഭവപ്പെട്ടിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ സാധാരണ താപനിലയേക്കാള്‍ അധികമായിരുന്നു താപനില.
Post Your Comments