അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഗുറാത്തിലെ ചേരികള്‍ മറയ്ക്കാന്‍ കൂറ്റന്‍ മതിലുകള്‍ നിര്‍മിക്കാനുള്ള ഗുജറാത്ത് ഭരണകുടത്തിന്റെ തീരുമാനത്തെ ട്രോളി നടന് ഹരീഷ് പേരടി.
ഇന്ത്യയിലേക്ക് വരുമ്പോള്‍ കോഴിക്കോട് വഴി വരാമായിരുന്നെന്നും ഇവിടെ ഒളിക്കാനും മറയ്ക്കാനും ഒരു മതില് കെട്ടേണ്ട ആവശ്യമില്ലെന്നും, കാരണം ഇവിടെ ഭരിക്കുന്നത് പ്രിയപ്പെട്ട സഖാവാണെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. കൂടാതെ ഒരു ചിത്രവും അദ്ദേഹം അതിനൊപ്പം നല്‍കിയിട്ടുണ്ട് ആദ്യഫോട്ടോയില് കാണുന്ന കല്ലുത്താന്‍ കടവ് കോളനിയിലെ സഹോദരങ്ങള്‍ക്കായി നിര്‍മ്മിച്ച പുതിയ ഫ്ലാറ്റാണ് രണ്ടാമത്തെ ചിത്രത്തിലെന്നും അവരിപ്പോള്‍ അവിടെയാണ് കുടുംബ സമ്മേതം താമസിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ട ട്രംപ് ….നിങ്ങള്‍ക്ക് കോഴിക്കോട് വഴി വരാമായിരുന്നു…ഇവിടെ ഞങ്ങള്‍ക്ക് ഒളിക്കാനും മറയ്ക്കാനും ഒരു മതിലും കെട്ടേണ്ട ആവിശ്യമില്ല…ആദ്യഫോട്ടോയില് കാണുന്ന കല്ലുത്താന്‍ കടവ് കോളനിയിലെ സഹോദരങ്ങള്‍ക്കായി നിര്‍മ്മിച്ച പുതിയ ഫ്ലാറ്റാണ് രണ്ടാമത്തെ ചിത്രത്തില്‍ ..അവരിപ്പോള്‍ അവിടെയാണ് കുടുംബ സമ്മേതം താമസിക്കുന്നത്..കാരണം ഇവിടെ ഞങ്ങളുടെ പ്രിയപ്പെട്ട സഖാവാണ് ഭരിക്കുന്നത്…ഈ വഴിക്ക് വന്നിരുന്നെങ്കില്‍ അദ്ദേഹത്തെയും ഒന്ന് പരിചയപ്പെടാമായിരുന്നു.
Post Your Comments