തിരുവനന്തപുരം: വൈദ്യുതി ബില്ല് ഇന്നു മുതല്‍ ഷോക്കടിപ്പിക്കും. മൂന്ന് മാസത്തേക്ക് വൈദ്യുതി യൂണിറ്റിനു 10 പൈസ വീതം സര്‍ചാര്‍ജ് ചുമത്തി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവ്. അതായത് 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന വീട്ടില്‍ രണ്ടുമാസ ബില്ലില്‍ 20 രൂപ കൂടും. മാസം 20 യൂണിറ്റ് വരെ ഉപയോഗിക്കുന്ന (500 വാട്ടില്‍ താഴെ കണക്ടഡ് ലോഡുള്ള) വീടുകള്‍ക്കേ ഇളവുള്ളൂ. ഇരുപതിനായിരത്തോളം പേര്‍ മാത്രമേ ഈ വിഭാഗത്തില്‍ വരൂ.
ഇന്ധന വിലവര്‍ധന മൂലമുണ്ടായ അധികച്ചെലവായ 72.75 കോടി രൂപ ഈടാക്കി നല്‍കണമെന്നു കമ്മിഷനോടു വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. 13 പൈസ സര്‍ചാര്‍ജാണു ബോര്‍ഡ് ആവശ്യപ്പെട്ട്. എന്നാല്‍ കണക്കുകള്‍ പരിശോധിച്ച കമ്മിഷന്‍ അധികച്ചെലവ് 62.26 കോടി മാത്രമാണെന്നു കണ്ടെത്തി. ഇതേ തുടര്‍ന്നാണ് യൂണിറ്റിന് 10 പൈസ വീതം കൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്.അടുത്ത 3 മാസമോ ഈ തുക പിരിച്ചെടുക്കുന്നതു വരെയോ (ഏതാണോ ആദ്യം) യൂണിറ്റിനു 10 പൈസ വീതം സര്‍ചാര്‍ജ് പിരിക്കാമെന്നു കമ്മിഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജും അംഗം എസ്.വേണുഗോപാലും ചേര്‍ന്നിറക്കിയ ഉത്തരവില്‍ പറയുന്നു.
വിതരണ ലൈന്‍സന്‍സികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും വര്‍ധന ബാധകമാണ്. ഇതു വൈദ്യുതി ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും. ഓരോ മാസവും പിരിക്കുന്ന സര്‍ചാര്‍ജിന്റെ കണക്ക് കമ്മിഷനു ബോര്‍ഡ് നല്‍കണം. കഴിഞ്ഞ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള സര്‍ചാര്‍ജുംകുട്ടിലുണ്ട്. ജൂലൈ സെപ്റ്റംബര്‍ കാലത്തെ ബാധ്യത തീര്‍ക്കാന്‍ 12 പൈസയും ഒക്ടോബര്‍ ഡിസംബര്‍ കാലത്തെ ബാധ്യത തീര്‍ക്കാന്‍ 11 പൈസയും സര്‍ചാര്‍ജ് വേണമെന്ന ബോര്‍ഡിന്റെ അപേക്ഷ റഗുലേറ്ററി കമ്മിഷന്റെ മുന്നിലുണ്ട്. ഇത് പിന്നീട് ഹിയറിങ് നടത്തി ഉത്തരവിറക്കും. അങ്ങനെ വൈദ്യുതി ഉള്‍പ്പെടെ എല്ലാത്തിന്റെയും വില വര്‍ധിക്കുകയാണ്. ഇത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടിയാണ്.
Post Your Comments