Latest NewsIndiaNewsInternational

ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യാസന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററിലൂടെയാണ് അദേഹത്തിന്റെ പ്രതികരണം. ഈ മാസം 24,25 തീയതികളിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുക.

‘ഫെയ്സ്ബുക്കില്‍ ഡൊണാള്‍ഡ് ട്രംപ് ഒന്നാം സ്ഥാനത്താണെന്ന് മാര്‍ക് സക്കര്‍ബര്‍ഗ് അടുത്തിടെ പറയുകയുണ്ടായി. വലിയ ബഹുമാനമായി ഞാന്‍ കരുതുന്നു….നമ്ബര്‍ ടു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍, രണ്ടാഴ്ചക്കുള്ളില്‍ ഞാന്‍ ഇന്ത്യയിലേക്ക് പോകുകയാണ്. അതിനായി കാത്തിരിക്കുന്നു’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ജനുവരിയില്‍ യുഎസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യയും യുഎസും തമ്മില്‍ ഹ്രസ്വകാല വ്യാപാര കരാറിന് സാധ്യതയുണ്ടെന്ന് ഇരുരാജ്യങ്ങളും സൂചന നല്‍കുന്നു. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറിലും ഇരു പ്രധാനമന്ത്രിമാരും ഒപ്പ് വച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button