കൊച്ചി: ഡി.ജി.പി. ലോക്നാഥ് ബെഹ്റയുടെ ബ്രിട്ടന്‍യാത്ര ദുരൂഹമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സി.എ.ജി. പറഞ്ഞ വിഷയങ്ങള്‍ കേന്ദ്രത്തിനു മുന്നിലുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഡി.ജി.പി. മാറേണ്ടി വരുമെന്നും വിവാദ സ്വകാര്യ കമ്പനിക്കും യു.കെ. ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെഹ്‌റ സ്വകാര്യ സന്ദര്‍ശനത്തിനാണോ അതോ ഔദ്യോഗിക സന്ദര്‍ശനത്തിലാണോ പോകുന്നത് തുടങ്ങിയ കാര്യങ്ങളില്‍ ദുരൂഹതയുണ്ട്. ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പോയതെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് അറിയണമെന്നും മുരളീധരന്‍ പറഞ്ഞു. നിലവില്‍ ഔപചാരികമായി സി.എ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ എത്തിയിട്ടില്ല. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ആഭ്യന്തരവകുപ്പിനു മുന്നിലെത്തുന്നതു പോലെ ഈ വിഷയത്തെ കുറിച്ച് ആഭ്യന്തരവകുപ്പിന് അറിവുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments