KeralaLatest NewsIndia

മകന്‍ തങ്ങള്‍ക്കായി കൊണ്ടു വന്ന സര്‍പ്രൈസ് ഗിഫ്റ്റ് കിട്ടിയത് മകന്റെ ചേതനയറ്റ ശരീരത്തോടൊപ്പം : നെഞ്ചുപൊട്ടും കാഴ്ച

തിങ്കളാഴ്ച രാത്രി പാവൂര്‍ വയലിനു സമീപത്തു സ്കൂട്ടര്‍ അപകടത്തിലാണു പനയം വിളയില്‍ വീട്ടില്‍ രാജഗോപാലന്‍ ആചാരിയുടെ മകന്‍ രാഹുല്‍ രാജ് (22) മരിച്ചത്.

മകന്റെ ചേതനയറ്റ ശരീരത്തിനരികില്‍ നിന്ന് നെഞ്ചുപൊട്ടുന്ന നിലവിളിയോടെ ആ അമ്മയും അച്ഛനും കണ്ടു, മകന്‍ തങ്ങള്‍ക്കായി കൊണ്ടു വന്ന സര്‍പ്രൈസ് ഗിഫ്റ്റ്. വിവാഹ വാര്‍ഷിക ആശംസകളെഴുതി അച്ഛനും അമ്മയ്ക്കും സമ്മാനിക്കാനായി വാങ്ങിയ അലങ്കരിച്ച കേക്കായിരുന്നു ആ സമ്മാനം.തിങ്കളാഴ്ച രാത്രി പാവൂര്‍ വയലിനു സമീപത്തു സ്കൂട്ടര്‍ അപകടത്തിലാണു പനയം വിളയില്‍ വീട്ടില്‍ രാജഗോപാലന്‍ ആചാരിയുടെ മകന്‍ രാഹുല്‍ രാജ് (22) മരിച്ചത്.

അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥനായ അച്ഛന്‍ ജോലി സ്ഥലത്തായിരുന്നു. എന്നാല്‍ തിങ്കളാഴ്ച മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനമായതിനാല്‍ ആഘോഷിക്കാന്‍ രാഹുല്‍ തീരുമാനിച്ചിരുന്നു. വിവാഹ വാര്‍ഷികത്തിന്റെ സര്‍പ്രൈസ് ഗിഫ്റ്റുമായാണു രാത്രി വരുന്നതെന്നു മാത്രമാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. അപകട സ്ഥലത്തു നിന്ന് എടുത്തു സൂക്ഷിച്ച കേക്ക് ഇന്നലെയാണു ബന്ധുക്കളെ കാണിച്ചത്.

രാഹുലിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല; ജനങ്ങളോട് മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മന്ത്രി

അച്ഛനമ്മമാര്‍ക്ക് ആശംസകള്‍ നേര്‍ന്നുള്ള കുറിപ്പും കേക്കിനു മുകളിലുണ്ടായിരുന്നു. ഹൃദയമുരുകി കരഞ്ഞ അവരെ ആശ്വസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മറ്റുള്ളവര്‍.മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോഴാണു കണ്ടു നിന്നവരെയെല്ലാം കരയിച്ച രം​ഗങ്ങള്‍ അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button