ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന പാര്‍ട്ടികള്‍ സ്‌ഥാനാര്‍ഥിയുടെ കേസ് വിവരങ്ങള്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റിലടക്കം പ്രസിദ്ധീകരിക്കണമെന്നു സുപ്രീം കോടതി.എന്തുകൊണ്ട് ആ വ്യക്‌തിയെ സ്‌ഥാനാര്‍ഥിയാക്കിയെന്നും ക്രിമിനല്‍ പശ്‌ചാത്തലമില്ലാത്ത മറ്റുള്ളവരെ എന്തുകൊണ്ട് ഒഴിവാക്കിയെന്നും വിശദീകരിക്കണം. വിവരങ്ങള്‍ ഒരു ദേശീയ ദിനപ്പത്രത്തിലും ഒരു പ്രാദേശിക പത്രത്തിലും ഫെയ്‌സ്‌ബുക്കും ട്വിറ്ററുമടക്കം പാര്‍ട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യ പ്ലാറ്റ്‌ഫോമുകളിലും പരസ്യപ്പെടുത്തണം.
കേസിന്റെ സ്വഭാവം, കേസ് നമ്പര്‍, വിചാരണ ഏതുഘട്ടത്തില്‍ തുടങ്ങിയ വിശദാംശങ്ങള്‍ സ്‌ഥാനാര്‍ഥിയെ നിശ്‌ചയിച്ച് 48 മണിക്കൂറിനകം പ്രസിദ്ധീകരിക്കണം. രാഷ്‌ട്രീയത്തിലെ ക്രിമിനല്‍വല്‍കരണത്തിനെതിരായി സുപ്രീം കോടതി 2018-ല്‍ പുറപ്പെടുവിച്ച വിധി പല പാര്‍ട്ടികളും അനുസരിക്കുന്നില്ലെന്ന് കാട്ടി അഭിഭാഷകരായ അശ്വിനി കുമാര്‍ ഉപാധ്യായയും രാം ബാബു സിങ് താക്കൂറും നല്‍കിയ ഹര്‍ജിയിലാണു സുപ്രധാന വിധി. രാഷ്‌ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം ഗുരുതരമായ പ്രശ്‌നമാണെന്നു പറഞ്ഞ കോടതി, സ്‌ഥാനാര്‍ഥിയെ നിശ്‌ചയിക്കേണ്ടതു യോഗ്യതയുടെ അടിസ്‌ഥാനത്തില്‍ തന്നെയാകണമെന്ന് നിരീക്ഷിച്ചു.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുതിയ വിമാനസർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ
ജയസാധ്യത എന്നത് മാത്രമാകരുത് സ്‌ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം. പ്രത്യേകിച്ച് ഈ സ്‌ഥാനാര്‍ഥിക്ക് ക്രിമിനല്‍ പശ്‌ചാത്തലമുണ്ടെങ്കില്‍ -ജസ്‌റ്റിസുമാരായ രോഹിന്‍ടണ്‍ ഫാലി നരിമാന്‍, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി.ഉത്തരവ് പാലിച്ചെന്നു കാട്ടി എല്ലാ പാര്‍ട്ടികളും 48 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണം. വീഴ്‌ച വരുത്തിയാല്‍ കോടതിയലക്ഷ്യമായി കണക്കാക്കും.സ്‌ഥാനാര്‍ഥികള്‍ സ്വന്തം കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് 2018 സെപ്‌റ്റംബര്‍ 25 നു സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചിരുന്നു.
Post Your Comments