KeralaLatest NewsNews

പുഴുവരിച്ച അരിയും ഗോതമ്പും വിതരണത്തിന്;സിവില്‍ സപ്ലൈസ് വകുപ്പിന്റെ വീഴ്ച മറയ്ക്കാന്‍ റേഷന്‍ ഉടമയുടെ പേരില്‍ നടപടി

കോഴിക്കോട്: വിതരണത്തിനായി സിവില്‍ സപ്ലൈസ് വകുപ്പ് പുഴുവരിച്ച അരിയും ഗോതമ്പും എത്തിച്ച സംഭവത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വീഴ്ച മറ്ക്കാന്‍ റേഷന്‍ ഉടമയുടെ പേരില്‍ നടപടി. റേഷന്‍ കട നടത്തുന്ന സ്ത്രീയുടെ കുറ്റം ചാര്‍്ത്തി കടയുടെ ലൈസന്‍സും റദ്ദുചെയ്തു. കോഴിക്കോട് കക്കോടി കൂടത്തുംപൊയിലില്‍ റേഷന്‍ കട നടത്തുന്ന കെ.വി. ഹേമലതയ്‌ക്കെതിരെയാണ് താലൂക്ക് സപ്ലൈ ഓഫിസര്‍ നടപടി.

പുഴുവരിച്ച അരിയും നല്ല അരിക്കൊപ്പം ചേര്‍ത്തു നല്‍കണമെന്ന നിര്‍ദേശം ഹേമലത അംഗീകരിക്കാതിരുന്നതോടെ പതിനാല് ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. പഴകിയ സാധനങ്ങള്‍ സൂക്ഷിച്ച് വച്ച് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കാണിച്ച് താലൂക്ക് സപ്ലൈ ഓഫിസര്‍ ലൈസന്‍സ് റദ്ദ് ചെയ്ത് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. മൂന്ന് വര്‍ഷമായി സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പുമാണ് കടയിലുണ്ടായിരുന്നതെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ വാദിക്കുന്നു. എന്നാല്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വീഴ്ച മറയ്ക്കാന്‍ തന്റെ തലയില്‍ കുറ്റം ചാര്‍ത്തുവാണെന്നാണ് ഹേമലത ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button