ന്യൂദല്‍ഹി: അധികൃതരുടെ അനുവാദമില്ലാതെ പാകിസ്ഥാനില്‍ ടൂര്‍ണമെന്റിന് പോയ സംഭവത്തില്‍ കബഡി താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സാധ്യത. ടീം നല്‍കിയ വിശദീകരണത്തിന് കായിക മന്ത്രാലയം അസംതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് താരങ്ങളെ ഭാവി മത്സരങ്ങളില്‍ നിന്ന് വിലക്കുമെന്ന സൂചന ലഭിച്ചിരിക്കുന്നത്. 50 ല്‍ അധികം താരങ്ങള്‍ക്കാണ് വിലക്ക് നേരിടേണ്ടി വരുക.മൂംബൈ ഭീകരാക്രമണ ശേഷം പാകിസ്ഥാനില്‍ നടക്കുന്ന എല്ലാവിധ കായിക മത്സരങ്ങളും ഇന്ത്യ ഉപേക്ഷിച്ചിരുന്നു.
ഈ സാഹചര്യം നിലനില്‍ക്കേയാണ് കബഡി താരങ്ങളുടെ അനുമതി കൂടാതെയുള്ള പാക് സന്ദര്‍ശനം. മാത്രമല്ല 60 ല്‍ അധികം താരങ്ങള്‍ക്ക് ഒരുമിച്ച് പാകിസ്ഥാന്‍ വിസ ലഭിച്ചത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണത്തിലാണ് വിദേശകാര്യ മന്ത്രാലയം.പഞ്ചാബില്‍ നിന്നുള്‍പ്പെടെ 50ലധികം താരങ്ങളാണ് മത്സരത്തിനായി പാകിസ്ഥാനിലേക്ക് പോയത്. ഭീമമായ സമ്മാന തുകയാണ് ഇവരെ പാകിസ്ഥാനിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത് എന്നാണ് കബഡി ഫെഡറേഷന്‍ വിലയിരുത്തുന്നത്.
ഒന്നാം സമ്മാനമായി ഒരു കോടിയും രണ്ടാം സമ്മാനമായി 75 ലക്ഷവുമാണ് സമ്മാന തുകകള്‍. അതേസമയം താരങ്ങള്‍ സ്വമേധയാ പോകുന്ന പതിവുണ്ടെന്നും മുൻപും പലതവണ കായിക മന്ത്രാലയത്തിന്റെ അനുമതി കൂടാതെ താരങ്ങള്‍ ടൂര്‍ണമെന്റിനായി വിദേശത്ത് പോയിട്ടുണ്ടെന്നും ഇന്ത്യന്‍ പരിശീലകന്‍ ഹര്‍പ്രീത് സിങ് ബാബ പ്രതികരിച്ചു. താരങ്ങള്‍ സ്വന്തം നിലക്ക് പോയതിനാല്‍ മന്ത്രാലയത്തിന്റെ അനുമതിയുടെ ആവശ്യമില്ലായെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments