കോട്ടയം : തരിശുനിലം കൃഷിയോഗ്യമാക്കുന്നതിനിടെ ട്രാക്ടർ തല കീഴായി മറിഞ്ഞു രണ്ടു പേർക്ക് ദാരുണാന്ത്യം. കോട്ടയത്ത് പനച്ചിക്കാട്, ചാന്നാനിക്കാട് വീപ്പനടി പാടത്തുണ്ടായ അപകടത്തിൽ . ഡ്രൈവർ അയ്മനം പുത്തൻതോട് സ്വദേശി മോനി (45), സഹായിയായി ട്രാക്ടറിലുണ്ടായിരുന്ന ആർപ്പൂക്കര, നീലിമംഗലം സ്വദേശി മണിക്കുട്ടൻ (43) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ആയിരുന്നു അപകടം.
Also read : കെഎസ്ആര്‍ടിസി ബസിൽ തീപിടിത്തം
ജോലി അവസാനിപ്പിച്ച് തിരിച്ച് പോകുന്നതിനിടെ പിൻഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന ഇരുന്പുചക്രം പുൽക്കൂനയിൽ ഉടക്കി ട്രാക്ടർ തലകീഴായി മറിയുകയായിരുന്നു. ട്രാക്ടറിനടിയിൽ പെട്ട് വെള്ളത്തിൽ മുങ്ങിയ ഇവരെ സമീപത്തുണ്ടായിരുന്നവർ രക്ഷപെടുത്തുവാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീടു കുറച്ചകലെയായിരുന്ന മറ്റു ട്രാക്ടറുകൾ കൊണ്ടുവന്നു മറിഞ്ഞുകിടന്ന ട്രാക്ടർ വടം കെട്ടി ഉയർത്തി ഇരുവരേയും വെള്ളത്തിനടിയിൽനിന്നു പുറത്തെടുക്കുകയായിരുന്നു. തുടർന്ന് 400 മീറ്റർ വെള്ളത്തിലൂടെ ഇരുവരേയും എടുത്തുകൊണ്ടാണു കരയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. പാടത്തിന്റെ മധ്യഭാഗത്തായിരുന്നതിനാൽ നാട്ടുകാർക്കു പെട്ടെന്നെത്താൻ കഴിയാതെ വന്നതും രക്ഷാപ്രവർത്തനം തടസപ്പെടാൻ കാരണമായി.
Post Your Comments