KeralaLatest NewsNews

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; വേദിയില്‍ മന്ത്രിയോട് പരസ്യമായി തര്‍ക്കിച്ച് എംപി

കൊല്ലം: ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിനെത്തുടര്‍ന്ന് വേദിയില്‍ മന്ത്രിയോട് പരസ്യമായി തര്‍ക്കിച്ച് എംപി. കൊല്ലം കൊട്ടാരക്കര നെടിയവിളയില്‍ മന്ത്രി ടി. പി രാമകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷ് എം.പിയും തമ്മിലാണ് തര്‍ക്കം നടന്നത്. ഇഎസ്ഐ ഡിസ്പന്‍സറിയുടെ നിര്‍മാണത്തിന് നേതൃത്വം നല്കിയ തന്നെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തിന്റെ പേരിലും മന്ത്രിയുടെ പ്രസംഗത്തിനിടയില്‍ ഒരിക്കല്‍ പോലും എംപിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നുമാരോപിച്ചാണ് എംപി വേദിയില്‍ മന്ത്രിയുമായി തര്‍ക്കിച്ചത്.

തര്‍ക്കത്തെ തുടര്‍ന്ന് ചടങ്ങ് അവസാനിക്കും മുന്‍പ് മന്ത്രി വേദി വിടുകയും ചെയ്തു.കേന്ദ്രമന്ത്രി ആയിരിക്കെ താനാണ് ഡിസ്‌പെന്‍സറിക്കായി ശ്രമം തുടങ്ങിയതെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനായി ഒന്നും ചെയ്തില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button