മസ്കറ്റ് : ഒമാനിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി . ജെനറ്റ്കോയിൽ എൻജിനീയറിങ് പ്രോജക്ട് ഡിവിഷനിലെ എ.ജി.എം ആയി ജോലിചെയ്തിരുന്ന എറണാകുളം പാലാരിവട്ടം സ്വദേശി കെ.ടി. രാജീവ് (42) ആണ് വാദി കബീർ ഷെൽ പെട്രോൾ പമ്പിനടുത്തെ താമസ സ്ഥലത്തു മരിച്ചത്. രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് മുറിയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.14 വർഷമായി ഒമാനിലുണ്ട്. ഭാര്യ : പ്രിയ, മകൻ : അർപ്പിത്(രണ്ടാം ക്ലാസ് വിദ്യാർഥി).
Post Your Comments