തിരുവനന്തപുരം: സംസ്ഥാനം ഇത്തവണയും കൊടും ചൂടിലേക്ക്. ദിവസം കഴിയുന്തോറും വേനല്‍ച്ചൂട് അധികമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനിലമാപിനികളില്‍ ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന താപനില സര്‍വകാല റെക്കോര്‍ഡ് ഭേദിക്കുന്നതാണെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. ഉയര്‍ന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിലും ഉയരുന്ന സാഹചര്യമാണുള്ളത്. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും താപസൂചിക ഉയര്‍ത്തുന്ന ഘടകങ്ങളാണ്. അതിനാല്‍ ചൂടുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നതിന് പൊതുജനം ജാഗ്രത പുലര്‍ത്തണം.
സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പ് ഇങ്ങനെ. ധാരളമായി വെള്ളം കുടിക്കുകയും നിര്‍ജലീകരണം ഒഴിവാക്കുകയും വേണം, നിര്‍ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങല്‍ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങല് ധരിക്കണം. അങ്കണവാണി കുട്ടികള്‍ക്ക് ചൂടേല്ക്കാത്തതരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറയുന്നു.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗങ്ങള്‍ മൂലം അവശതകള്‍ അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും പകല്‍ 11 മുതല്‍ 3 മണി വരെ പുറത്തിറങ്ങാതിരിക്കുക. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കുകയും വേണം. വിവധ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളും ശ്രദ്ധിക്കണം. കഴിവതും പകല്‍ സമയങ്ങളില്‍ വിശ്രമിക്കാന്‍ സമയം കണ്ടെത്തുകയും അതോടൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം.
പോഷാകാഹാരങ്ങളും പഴങ്ങളും കഴിക്കാനും നിര്‍ദേശിക്കുന്നു. നിര്‍ജലീകരണം തടയാന്‍ ഒആര്‍എസ് ലായനി ഉള്‍പ്പെടെ കുടുക്കാനും നിര്‍ദേശമുണ്ട്. വളര്‍ത്തുമൃഗങ്ങളെയും പക്ഷിമൃഗാദികളെയും പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ക്ക് ആവശ്യത്തിന് കുടിവെള്ളം നല്‍കണം. ചൂടുമൂലം ആരോഗ്യപ്രശ്നങ്ങളോ തളര്‍ച്ചയോ ഉണ്ടായാല്‍ ഉടന്‍ ചികിത്സ നേടണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കുന്നു.
Post Your Comments